Site icon Malayalam News Live

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നുണ്ടോ? ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ ഇവയൊക്കെ

കോട്ടയം: രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഉയർന്ന രക്തത്തിലെ പഞ്ചസാരയുമായി ബന്ധപ്പെട്ട് പല അസാധാരണമായ സൂചകളും ഉണ്ടാകാം.

അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. മങ്ങിയ കാഴ്ച

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നത് കാഴ്ചയില്‍ മാറ്റങ്ങള്‍ വരുത്തുകയും കാഴ്ച മങ്ങുകയോ വികലമാകുകയോ ചെയ്യുകയും ചെയ്യാം. അതിനാല്‍ മങ്ങിയ കാഴ്ച പ്രമേഹത്തിന്‍റെ സൂചനയാകാം.

2. കൈകാലുകളില്‍ മരവിപ്പ്

കൈകാലുകളില്‍ മരവിപ്പ്, പാദങ്ങളിലെ വേദന, കാലുകളില്‍ സ്ഥിരമായുള്ള അസ്വസ്ഥത തുടങ്ങിയവയൊക്കെ ചിലപ്പോള്‍ പ്രമേഹത്തിന്‍റെ സൂചനകളാകാം.

3. ചര്‍മ്മ പ്രശ്നങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് നിർജ്ജലീകരണത്തിനും ചര്‍മ്മം വരണ്ടതാകാനും ചൊറിച്ചില്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

4. മൂത്രനാളി അണുബാധ

അടിക്കടിയുള്ള മൂത്രനാളി അണുബാധയാണ് മറ്റൊരു പ്രധാന ലക്ഷണം. ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ഇത് യീസ്റ്റ് അണുബാധ, മൂത്രനാളി അണുബാധ (UTIs) എന്നിവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. അടിക്കടി മൂത്രമൊഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന്‍റെ സൂചനയാണ്.

5. അമിത ദാഹം, ക്ഷീണം

അമിത ദാഹവും വിശപ്പും, ക്ഷീണവും ബലഹീനതയും അകാരണമായി ശരീരഭാരം കുറയുന്നതും പ്രമേഹത്തിന്‍റെ ലക്ഷണങ്ങളാണ്.

6. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക

മുറിവുകള്‍ സാവധാനത്തില്‍ ഉണങ്ങുന്നതും പ്രമേഹത്തിന്‍റെ ഒരു സൂചനയാണ്.

Exit mobile version