Site icon Malayalam News Live

കടമെടുത്ത തുകയുടെ മാസത്തവണ മുടങ്ങി; വീട്ടില്‍ കയറി മര്‍ദ്ദിച്ച് ബ്ലേഡ് മാഫിയ; വയോധികയുടെ കൈ ഒടിഞ്ഞു

കൊച്ചി: കടമെടുത്ത തുകയുടെ മാസത്തവണ മുടങ്ങിയതിനു വീട്ടില്‍ കയറിയുള്ള ബ്ലേഡ് മാഫിയയുടെ മര്‍ദനത്തില്‍ വൃദ്ധയായ അമ്മയുടെ കൈ ഒടിഞ്ഞു.

നോര്‍ത്ത് പറവൂര്‍ കുഞ്ഞിത്തൈചിട്ടിവളപ്പില്‍ സ്റ്റീഫന്റെ വീട്ടിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ വടക്കേക്കര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ബ്ലേഡ് മാഫിയയില്‍ നിന്ന് ഗ്രൂപ്പായി പണം കടം വാങ്ങിയിരുന്നു സ്റ്റീഫന്റെ കുടുംബം. ഇത് തിരിച്ചടയ്ക്കാനുള്ള തവണ മുടങ്ങിയതോടെയാണ് വീട്ടില്‍ കയറി ഒരു സംഘം ആക്രമിച്ചത്.

കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സ് ഗ്ര്യൂ നിധി എന്ന ബ്ലേഡ് കമ്പനിയില്‍ നിന്ന് സ്റ്റീഫന്റെ ഭാര്യ സാന്ദ്രയും മറ്റ് ചിലരും ചേര്‍ന്ന് പണം പലിശയ്ക്ക് വാങ്ങിയത്. ഇതിന് മാസത്തവണ മുടങ്ങുകയായിരുന്നു. തുടര്‍ന്നാണ് ആക്രമണം.

Exit mobile version