Site icon Malayalam News Live

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധന; കണ്ടെത്തിയത് 150 ബാങ്ക് ചെക്കും 2 ആർ സി ബുക്കും ആധാരവും; വർഷങ്ങളായി അനധികൃതമായി പണമിടപാട് നടത്തിയാളെ പോലീസ് അറസ്റ്റ് ചെയ്തു

അമ്പലപ്പുഴ: അനധികൃതമായി പലിശയ്ക്ക് പണം വായ്പ കൊടുക്കുന്ന അമ്പലപ്പുഴ സ്വദേശി നാരായണ പിള്ള (65) അറസ്റ്റിൽ. അനധികൃതമായി പണമിടപാട് നടത്തുന്നതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലാകുന്നത്.

ഇയാൾ വർഷങ്ങളായി അമ്പലപ്പുഴയിലും പരിസരത്തും അനധികൃതമായി കൊള്ളപ്പലിശയ്ക്കു പണം കടം കൊടുക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിവിധ ആളുകളിൽ നിന്ന് ഈടായി വാങ്ങിയ 150 ബാങ്ക് ചെക്കുകളും അഞ്ച് സ്റ്റാമ്പ് പേപ്പറുകളും രണ്ട് ആധാരങ്ങളും രണ്ട് ആർസി ബുക്കുകളും കണ്ടെടുത്തത്.

അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പക്ടർ അനീഷ് കെ ദാസിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നാരായണ പിള്ളയുടെ വീട്ടിൽ പരിശോധന നടത്തിയത്.

Exit mobile version