Site icon Malayalam News Live

ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച ബിന്ദു വിനയകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ആലപ്പുഴ: പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ച ബിജെപി നേതാവ് ബിന്ദു വിനയകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.

 

പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടി.

ബിജെപി സംസ്ഥാന അധ്യക്ഷന്റേതാണ് നടപടി. പാലക്കാട്ടെ വോട്ടിന് പണത്തില്‍ ശോഭാ സുരേന്ദ്രനെതിരെ ബിന്ദു രംഗത്തെത്തിയിരുന്നു. ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ കമ്മിറ്റിയംഗമാണ് ബിന്ദു.

 

പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദവുമായി ബന്ധപ്പെട്ട് ശോഭയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബിന്ദു രംഗത്തെത്തിയിരുന്നു. പാലക്കാട് പണം കൊടുത്തയച്ചത് ബിന്ദുവാണെന്ന ശോഭയുടെ ആരോപണവും അവര്‍ തള്ളിയിരുന്നു.

 

ശോഭാ സുരേന്ദ്രന്‍ തന്നെ ഫോണിലൂടെ അസഭ്യം പറയുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും ബിന്ദു ആരോപിച്ചു. ഇത് സംബന്ധിച്ചുള്ള ഫോണ്‍ റെക്കോര്‍ഡും ബിന്ദു പുറത്തുവിട്ടിരുന്നു.

Exit mobile version