Site icon Malayalam News Live

സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചു; തിരുവനന്തപുരത്ത് ബിജെപിയുടെ വനിതാ പ്രാദേശിക നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചെന്നാരോപിച്ച്‌ ബിജെപിയുടെ വനിതാ പ്രാദേശിക നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് നഗരസഭ പനക്കോട്ടല വാർഡില്‍ പ്രതീക്ഷിച്ച സ്ഥാനാർത്ഥിത്വം കിട്ടിയില്ലെന്നാണ് പരാതി.

ആത്മഹത്യയ്ക്ക് ശ്രമിച്ച വനിതാ നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകട നില തരണം ചെയ്തുവെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെടുമങ്ങാട് നഗരസഭയിലെ പനക്കോട്ടല അടക്കം ഏഴ് വാർഡില്‍ ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ആയിട്ടില്ല. ഇതിനിടെയാണ് സീറ്റ് നിഷേധിച്ചെന്ന പരാതിയുമായി വനിത നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Exit mobile version