Site icon Malayalam News Live

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നു; സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച് സജീവമാകാനൊരുങ്ങി ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച് സജീവമാകാൻ ബിജെപി. ഈയാഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ ആദ്യ പട്ടിക പ്രഖ്യാപിക്കുമെന്ന് സൂചന. 50 മണ്ഡലങ്ങളിലെ ചർച്ചകൾ നേതൃത്വം പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോ​ഗത്തിൽ ബം​ഗാളിലെ നൂറ് സീറ്റുകളിലും തീരുമാനം ഉണ്ടാകും. പ്രധാനമന്ത്രിയടക്കം യോ​ഗത്തിൽ പങ്കെടുക്കും. യോ​ഗത്തിൽ പങ്കെടുക്കാനായി കേരളത്തിൽ നിന്നുള്ള നേതാക്കളും ഡൽഹിയിലെത്തിയിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ഐക്യം ഉറപ്പിക്കാൻ നേതാക്കൾക്ക് ബിജെപി കേന്ദ്ര നേതൃത്വം നിർദേശം നൽകിയിരുന്നു. ബിഡിജെഎസ് അടക്കമുള്ള സഖ്യ കക്ഷികളുടെ സീറ്റുകളിൽ ബിജെപിയുടെയും പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും നിർദേശമുയർന്നു. അമിത് ഷാ അടക്കം പങ്കെടുത്ത യോഗത്തിലാണ് നിർദേശം. ഇന്നലെ നടന്ന യോഗത്തിൽ കേരള നേതൃത്വം നൽകിയത് അൻപത് സ്ഥാനാർഥികളുടെ പട്ടികയാണ്. ദേശീയ നേതൃത്വം കാര്യമായ മാറ്റം നിർദേശിച്ചിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്. 12ന് ചേരുന്ന തിരഞ്ഞെടുപ്പ് സമിതിയിൽ പ്രധാനമന്ത്രിയുടെ നിർദേശം നിർണായകമായിരിക്കും.

Exit mobile version