Site icon Malayalam News Live

ഹൈദരാബാദ് ബിരിയാണിയില്‍ പല്ലി; സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത് ലഭിച്ച ബരിയാണിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.

 

ഹൈദരാബാദ് : നഗരത്തിലെ റെസ്റ്റൊറന്‍റില്‍നിന്നും ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ പല്ലിയെ കണ്ടെത്തി. അംബര്‍പേട്ടിലെ ഡി.ഡി കോളനിയില്‍ താമസിക്കുന്ന കുടുംബം സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത് ലഭിച്ച ബരിയാണിയിലാണ് ചത്ത പല്ലിയെ കണ്ടത്. ആര്‍.ടി.സി. ക്ലോസ് റോഡിലെ റെസ്റ്റൊറന്‍റില്‍നിന്നാണ് ഭക്ഷണം വാങ്ങിയത്. ബിരിയാണിയില്‍ പല്ലി കിടക്കുന്ന ദൃശ്യങ്ങളടക്കം പകര്‍ത്തിയാണ് കുടുംബം പരാതി നല്‍കിയത്.

ഇതോടെ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷൻ (ജി.എച്ച്‌.എം.സി) അധികൃതര്‍ കടയിലെത്തി പരിശോധന നടത്തി. ഭക്ഷണ സാമ്ബിളുകള്‍ അടക്കം ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ നടപടിക്കായി ജി.എച്ച്‌.എം.സി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അതെസമയം അധികൃതര്‍ക്കെതിരെ ജനം പ്രതികരണണവുമായി രംഗത്തെത്തിയിട്ടുണ്ട്. റെസ്റ്റൊറന്‍റുകളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നില്ലെന്ന് പലരും കുറ്റപ്പെടുത്തി.ബിരിയാണിക്ക് പ്രശസ്തമായ ഹൈദരാബാദില്‍, കഴിഞ്ഞ ദിവസം സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിരിയാണി കഴിക്കവെ ഒരാള്‍ക്ക് ചത്ത പാറ്റയെ ലഭിക്കുകയായിരുന്നു.

 

 

Exit mobile version