തിരുവനന്തപുരം: രമേശ് ചെന്നിത്തല മുതിർന്ന നേതാവാണെന്നും ഭരണ മികവിന് മന്ത്രിസഭയില്‍ ഉണ്ടാകണമെന്നും നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണ.
അതിനുള്ള കഴിവും ഭരണ പരിചയവും അദ്ദേഹത്തിന് ഉണ്ട്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് അദ്ദേഹത്തെ കൂടെ നിർത്തുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
ഇത്തവണത്തെ മന്ത്രിസഭയില്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകണം എന്നാണ് ആഗ്രഹം. ഏറ്റവും കൂടുതല്‍ വനിതകള്‍ ജയിച്ചുവന്ന അവസരമാണിത്.
സ്ത്രീശാക്തീകരണം കാലഘട്ടത്തിന്റെ കൂടി അനിവാര്യമാണെന്നും പാർട്ടി ഉചിതമായി തീരുമാനം എടുക്കുമെന്ന് കരുതുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
മന്ത്രിസഭയില്‍ ഉണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടി തീരുമാനത്തിനനുസരിച്ച് മുന്നോട്ടു പോകും. പാർട്ടി നേതൃത്വം സംസാരിച്ചിട്ടില്ല. മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാല്‍ ചുമതല ഏറ്റെടുക്കുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
