Site icon Malayalam News Live

ശബരിമല പോരാട്ട നായിക ബിന്ദു അമ്മിണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുവെന്ന് വ്യാജ പ്രചരണം; കളക്‌ടര്‍ക്ക് പരാതി നല്‍കി സിപിഎം

പത്തനംതിട്ട: ബിന്ദു അമ്മിണി എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നുവെന്ന വ്യാജ പ്രചരണത്തില്‍ പത്തനംതിട്ട ജില്ലാ കളക്‌ടർക്ക് പരാതി നല്‍കി സിപിഎം.

റാന്നി പഞ്ചായത്ത് 20-ാം വാർഡില്‍ ബിന്ദു അമ്മിണി മത്സരിക്കുന്നതായിട്ടാണ് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുന്നത്.

പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് കളക്‌ടർക്ക് പരാതി നല്‍കിയിരിക്കുന്നത്.

ശബരിമല പോരാട്ട നായിക എന്ന തലക്കെട്ടോടെയാണ് കാർഡ് പ്രചരിക്കുന്നത്.

Exit mobile version