Site icon Malayalam News Live

നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ യുവാവ് പോലീസിന്റെ പിടിയിൽ ; റെയിൽവേ സ്റ്റേഷനിൽ വെച്ചിരുന്ന ബൈക്ക് മോഷണം പോയ കേസിന്റെ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്

ആലപ്പുഴ: നിരവധി വാഹന മോഷണ കേസുകളിൽ പ്രതിയായ മലപ്പുറം സ്വദേശി ആലപ്പുഴയിൽ പിടിയിലായി. മലപ്പുറം തിരൂർ വേങ്ങാപറമ്പിൽ വി. പി. സുദർശനെയാണ് (28) മരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. മാരാരിക്കുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് സെപ്റ്റംബർ 24ന് മോട്ടോർ സൈക്കിൾ മോഷണം പോയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ മലപ്പുറത്ത് നിന്നാണ് യുവാവ് പിടിയിലായത്.

മാരാരിക്കുളത്തെ പരാതിക്ക് പുറമെ ഗുരുവായർ, ഷൊർണ്ണൂർ, പാലക്കാട് ടൗൺ, തിരൂർ, നല്ലളം, തിരുരാങ്ങാടി എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസ്സുകളിലെ പ്രതിയാണ് സുദർശൻ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മാരാരിക്കുളം പൊലീസ് ഇൻസ്പെക്ടർ എ. വി ബിജുവിന്റെ നേതൃത്വത്തിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരയ ജഗദീഷ്, രതീഷ്, സുരേഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

Exit mobile version