Site icon Malayalam News Live

ചങ്ങനാശ്ശേരിയിൽ ബൈക്ക് മോഷണം: തിരുവല്ല സ്വദേശികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ

സ്വന്തം ലേഖിക

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ബൈക്ക് മോഷണ കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവല്ല കാട്ടുക്കര പാലത്തിനു സമീപം മറ്റത്തായിൽ വീട്ടിൽ രാഹുൽ മോൻ (28), തിരുവല്ല ചാത്തമല ഭാഗത്ത് പ്ലാച്ചിക്കൽ വീട്ടിൽ ജസ്റ്റിൻ ബിജു (19),തിരുവല്ല കാട്ടുക്കാര പാലത്തിന് സമീപം തോട്ടുപുറത്ത് വടക്കേതിൽ വീട്ടിൽ വിഷ്ണു പ്രസാദ് (23), എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് കഴിഞ്ഞമാസം ചങ്ങനാശ്ശേരി പെരുന്നയിലുള്ള വീട്ടുമുറ്റത്തിരുന്ന മോട്ടോർ സൈക്കിൾ രാത്രിയിൽ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തി പിടികൂടുകയായിരുന്നു.

ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്. ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ മാരായ ജയകൃഷ്ണൻ, പ്രസാദ്, എ.എസ്.ഐ രതീഷ്, സി.പി.ഓ മാരായ ഡെന്നി ചെറിയാൻ, തോമസ് സ്റ്റാൻലി, അതുൽ കെ.മുരളി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

Exit mobile version