Site icon Malayalam News Live

റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്കിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു; അപകടം ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം യാത്ര ചെയ്യവേ

ആലപ്പുഴ: കഴുത്തിൽ കയർ കുരുങ്ങി ബൈക്കിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സെയ്ദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.

ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പം യാത്ര ചെയ്യുമ്പാവാണ് അപകടം ഉണ്ടായത്. തിരുവല്ല മുത്തൂരിൽ വെച്ചായിരുന്നു അപകടം. മുത്തൂർ ഗവൺമെന്റ് സ്കൂൾ വളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടയാണ് സംഭവം. മരം മുറിക്കാനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സെയ്ദിൻ്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു.

ബൈക്ക് മറിഞ്ഞയുടൻ യുവാവിന് ​ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഭാര്യയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്.

അതേസമയം, കരാറുകാരനും മരംവെട്ടു തൊഴിലാളികൾക്കുമെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

 

Exit mobile version