Site icon Malayalam News Live

കാലടി കൈപ്പട്ടർ ഇഞ്ചക്ക കവലയിൽ ബൈക്ക് നിയന്ത്രണം തെറ്റി കാനയിലേക്ക് മറിഞ്ഞു ;കേബിൾ ടിവി ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

കൊച്ചി: കാലടി കൈപ്പട്ടർ ഇഞ്ചക്ക കവലയിലുണ്ടായ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാണിക്കമംഗലം സ്വദേശി അനിൽ കുമാർ (23) ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. അനിൽ കുമാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിയുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേബിൽടിവി ജീവനക്കാരനാണ്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Exit mobile version