Site icon Malayalam News Live

ബൈക്കിൽ സ്വകാര്യ ബസ് വന്നിടിച്ച് അപകടം ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഭർത്താവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സ്കൂട്ടറിൽ ഇടിച്ച് അപകടം ഉണ്ടായതെന്ന് പോലീസ്

കൊല്ലം : കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കല്ലേലി സുനീറ ബീവി (46) ആണ് മരിച്ചത്.

സുനീറയും ഭർത്താവും സഞ്ചരിച്ച സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന സൊസൈറ്റി ബസാണ് ഇടിച്ചത്.

ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സ്കൂട്ടറിൽ ഇടിച്ചതെന്ന് കരുനാഗപ്പള്ളി പൊലീസ് പറയുന്നത്, കരുനാഗപ്പള്ളി കേരള ഫീഡ്‌സിലെ ജീവനക്കാരിയാണ് സുനീറ.
ഭർത്താവ് അബ്ദുസമദിനെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version