Site icon Malayalam News Live

ആലുവയിൽ സഹോദരനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കാറിടിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു; ഇടിച്ച കാർ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

കൊച്ചി : ആലുവയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് അധ്യാപിക മരണമടഞ്ഞു. ആലുവ തുരുത്ത് വാക്കൽ വീട്ടിൽ ഷേർളിയാണ് (64) മരിച്ചത്.

മേപ്പാടി ജി.എച്ച്. എസ്.എസിൽ നിന്ന് ഹെഡ്മിസ്ട്രസായിരുന്നു.

ഇക്കഴിഞ്ഞ 31 ന് രാത്രി പാതിരാ കുർബാനയ്ക്കായി സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ആലുവ മാർവർ കവലയിൽ വച്ച് കാറിടിക്കുകയായിരുന്നു. കാർ ഇതുവരെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.

Exit mobile version