Site icon Malayalam News Live

വയനാട്, പാലക്കാട്, ചേലക്കര ആര്‍ക്കൊപ്പം; അറിയാം മണിക്കൂറുകള്‍ക്കകം വോട്ടെണ്ണല്‍ ആരംഭിച്ചു; എട്ടരയോടെ ആദ്യഫല സൂചനകള്‍

തിരുവന്തപുരം: രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം.

പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങള്‍. കൃത്യം എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. എട്ടരയോടെ ആദ്യഫല സൂചനകള്‍ വന്നുതുടങ്ങും.

മൂന്ന് മണ്ഡലങ്ങളില്‍ ത്രികോണ മത്സരം നടന്നത് പാലക്കാടാണ്. യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലാണോ? ഡോ. പി സരിനിലൂടെ എല്‍ഡിഎഫ് വിജയക്കൊടി പാറിക്കുമോ? അതോ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി സി കൃഷ്ണകുമാറിലൂടെ ഇത്തവണ നിയമസഭയില്‍ ഒരു സീറ്റ് ഉറപ്പിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.

ചേലക്കര നിലനിർത്തുക എല്‍ഡിഎഫിന് വളരെ സുപ്രാധാനമാണ്. വയനാട്ടില്‍ ആശങ്കയില്ലെന്നാണ് യുഡിഎഫിന്റെ പക്ഷം. പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയാകും എന്നതാണ് പ്രവർത്തകർ കാത്തിരിക്കുന്നത്.

Exit mobile version