Site icon Malayalam News Live

ഉപതെരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതിയില്ല; നേതൃത്വത്തിനെതിരായ തുറന്ന് പറച്ചില്‍ വിവാദം അടഞ്ഞ അധ്യായമായെന്ന് ചാണ്ടി ഉമ്മൻ; ഇനി പറയാനുള്ളതെല്ലാം പാർട്ടി വേദിയില്‍ മാത്രമേ പറയുവെന്നും വെളിപ്പെടുത്തൽ

കോട്ടയം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ തുറന്ന് പറച്ചില്‍ വിവാദം അടഞ്ഞ അധ്യായമായെന്ന് ചാണ്ടി ഉമ്മൻ എംഎല്‍എ.

ഉപതെരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ലെന്ന് ചാണ്ടി ഉമ്മൻ വിശദീകരിച്ചു. കെപിസിസി പ്രസിഡന്‍റ് വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിച്ചു. ഇനി പറയാനുള്ളതെല്ലാം പാർട്ടി വേദിയില്‍ മാത്രമേ പറയുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേര്‍ത്തു.
ഉപതെരഞ്ഞെടുപ്പിന് ചുമതലകള്‍ നല്‍കിയില്ലെന്നത് വാസ്തവമാണ്. പക്ഷെ അതിനെതിരെ നേതൃത്വത്തെ വിമർശിച്ചതല്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

പ്രചരണത്തില്‍ എന്ത് കൊണ്ട് സജീവമായില്ലെന്ന ചോദ്യത്തിനുള്ള ഉത്തരം പറയുക മാത്രമാണ് ചെയ്തത്. ഈ വിഷയത്തില്‍ ഇനി പ്രതികരിക്കാനില്ലെനനും വിവാദം അടഞ്ഞ അധ്യായമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ‘

കെപിസിസി പ്രസിഡന്‍റ് വിളിച്ച്‌ കാര്യങ്ങള്‍ ചോദിച്ചു. അദ്ദേഹത്തെ എല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഔട്ട് റീച്ച്‌ സെല്ല് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ പോലും വിമർശിച്ചിട്ടില്ല. ചിലർ ചില കഥകള്‍ മെനയുകയാണ്, അവർ കഥകള്‍ ഉണ്ടാക്കട്ടെ. ഇനി പറയാനുള്ളതെല്ലാം പാർട്ടി വേദിയില്‍ പറയുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version