Site icon Malayalam News Live

സ്റ്റേറ്റ് മ്യൂസിയത്തില്‍ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന പുരാവസ്തുക്കള്‍ മോഷ്ടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റില്‍; മ്യൂസിയത്തിൻ്റെ 25 അടി മതില്‍ തുരന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ,കാലിന് പരിക്കേറ്റ് വീണ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

ഭോപാൽ : സ്റ്റേറ്റ് മ്യൂസിയത്തില്‍ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന പുരാവസ്തുക്കള്‍ മോഷ്ടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റില്‍. വിനോദ് യാദവാണ് പിടിയിലായത്.

ഇയാൾ ടിക്കറ്റ് എടുത്ത് മ്യൂസിയത്തില്‍ പ്രവേശിക്കുകയും. ശേഷം വൈകുന്നേരം മ്യൂസിയം അടച്ചപ്പോള്‍ ഗോവണിക്ക് പിന്നില്‍ ഒളിച്ചിക്കുയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

മ്യൂസിയം അവധി ദിവസമായ തിങ്കളാഴ്ച, ഗുപ്ത കാലഘട്ടം മുതല്‍ മുഗള്‍ കാലഘട്ടം വരെയുള്ള 200ലധികം സ്വർണ്ണ, വെള്ളി നാണയങ്ങളും മറ്റ് പുരാവസ്തുക്കളും പ്രതി മോഷ്ടിച്ചു.

ശേഷം മ്യൂസിയത്തിൻ്റെ 25 അടി മതില്‍ തുരന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ മതില്‍ കയറുന്നതില്‍ പരാജയപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു.

ചൊവ്വാഴ്ച മ്യൂസിയം തുറന്നപ്പോള്‍ തകർന്ന പൂട്ടുകളും, സ്വർണ്ണം, വെള്ളി പുരാവസ്തുക്കളും മറ്റ് സാമഗ്രികള്‍ക്കൊപ്പം നാണയങ്ങളും അടങ്ങിയ ഒഴിഞ്ഞ പെട്ടികളും കണ്ടെത്തിയതിനെത്തുടർന്ന് അധികൃതർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് മ്യൂസിയത്തിലെത്തി പരിസരത്ത് തിരച്ചില്‍ നടത്തി. തുടർന്നാണ് പ്രതിയെ മ്യൂസിയത്തിൻ്റെ മതിലിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.

പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version