Site icon Malayalam News Live

കേന്ദ്ര സര്‍ക്കാര്‍ ബെല്ലില്‍ 500ലധികം ഒഴിവുകള്‍; അടിസ്ഥാന യോഗ്യത പത്താം ക്ലാസ്; ഉടന്‍ അപേക്ഷിക്കാം

ഡൽഹി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡ് (BHEL)ല്‍ ജോലി നേടാന്‍ അവസരം. ആര്‍ട്ടിസണ്‍ (ഗ്രേഡ്IV) തസ്തികകളിലായാണ് ഒഴിവുകള്‍.

ഫിറ്റര്‍, വെല്‍ഡര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, ഇലക്‌ട്രീഷ്യന്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക്, ഫൗണ്ടറിമാന്‍ തസ്തികകളിലാണ് ഒഴിവുകള്‍. ജൂലൈ 16 മുതല്‍ അപേക്ഷ നടപടികള്‍ ആരംഭിക്കും.

തസ്തിക & ഒഴിവ്

ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡില്‍ ഫിറ്റര്‍, വെല്‍ഡര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, ഇലക്‌ട്രീഷ്യന്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക്, ഫൗണ്ടറിമാന്‍ റിക്രൂട്ട്‌മെന്റ്.

500ലധികം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വിശദമായ വിജ്ഞാപനവും, അപേക്ഷ നടപടികളും ബെല്ലിന്റെ വെബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

യോഗ്യത

ആര്‍ട്ടിസണ്‍ ഗ്രേഡ് IV തസ്തികയിലേക്ക് പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. ഇതിന് പുറമെ ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ (NTC) ഒപ്പം NAC സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

തെരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷയുടെയും, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും.

അപേക്ഷ ഫീസ്

ജനറല്‍/ ഇഡബ്ല്യൂഎസ്/ ഒബിസി വിഭാഗക്കാര്‍ക്ക് 1072 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് 472 രൂപയും അടയ്ക്കണം.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. ഹോം പേജിലെ കരിയര്‍ ലിങ്കില്‍ വിശദമായ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. അത് വായിച്ച്‌ തന്നിരിക്കുന്ന മാതൃകയില്‍ ജൂലൈ 16 മുതല്‍ അപേക്ഷ നല്‍കാം.

വെബ്‌സൈറ്റ്: https://www.bhel.com

Exit mobile version