Site icon Malayalam News Live

ചൂ​​ര​​ൽ​​മ​​ല​​യി​​ൽ സൈ​​ന്യം നി​​ർ​​മി​​ച്ച ബെ​​യ്‌​​ലി പാ​​ല​​ത്തി​​ന് പിന്നിൽ ക​​റു​​ക​​ച്ചാ​​ൽ സ്വദേശിയും; നാ​​യി​​ക് ക്രി​​സ്റ്റോ റോ​​യി​​യു​​ടെ അ​​ധ്വാ​​ന​​ഫ​​ലം കൊ​​ണ്ടു​​കൂ​​ടി​​യാ​​ണ് ഒ​​ന്ന​​ര​​ദി​​വ​​സം കൊ​​ണ്ട് ക​​രു​​ത്തു​​റ്റ ബെ​​യ്‌​​ലി പാ​​ലം പൂ​​ർ​​ത്തി​​യാ​​ക്കിയത്

ക​​റു​​ക​​ച്ചാ​​ൽ: ഉ​​രു​​ൾ​​പൊ​​ട്ടി നാ​​മാ​​വ​​ശേ​​ഷ​​മാ​​യ ചൂ​​ര​​ൽ​​മ​​ല​​യി​​ൽ സൈ​​ന്യം നി​​ർ​​മി​​ച്ച ബെ​​യ്‌​​ലി പാ​​ല​​ത്തി​​ന്‍റെ ക​​രു​​ത്തി​​നു പി​​ന്നി​​ൽ ക​​റു​​ക​​ച്ചാ​​ലി​​നു സ​​മീ​​പം ക​​ണി​​ച്ചു​​കു​​ളം സ്വ​​ദേ​​ശി​​യാ​​യ ജ​​വാ​​ന്‍റെ​​യും ക​​ര​​ങ്ങ​​ൾ. ക​​ണി​​ച്ചു​​കു​​ളം, ചേ​​ന്ന​​മ​​റ്റം റോ​​യി വ​​ർ​​ഗീ​​സ്-​​സൂ​​സ​​മ്മ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ നാ​​യി​​ക് ക്രി​​സ്റ്റോ റോ​​യി​​യു​​ടെ അ​​ധ്വാ​​ന​​ഫ​​ലം കൊ​​ണ്ടു​​കൂ​​ടി​​യാ​​ണ് ഒ​​ന്ന​​ര​​ദി​​വ​​സം കൊ​​ണ്ട് ക​​രു​​ത്തു​​റ്റ ബെ​​യ്‌​​ലി പാ​​ലം പൂ​​ർ​​ത്തി​​യാ​​യ​​ത്.

പാ​​ലം നി​​ർ​​മി​​ച്ച ബം​​ഗ​​ളു​​രു​​വി​​ലെ മ​​ദ്രാ​​സ് എ​​ൻ​​ജി​​നി​​യ​​ർ ഗ്രൂ​​പ്പിലെ (എ​​ഇ​​ജി ) 144 ​​പേ​​രി​​ൽ ഒ​​രാ​​ളാ​​യി​​രു​​ന്നു ക്രി​​സ്റ്റോ. ടൂ​​ൾ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് സൈ​​നി​​കാം​​ഗ​​മാ​​യ ക്രി​​സ്റ്റോ പ്ര​​മോ​​ഷ​​ൻ സം​​ബ​​ന്ധ​​മാ​​യ കോ​​ഴ്സി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നു ഡെ​​റാ​​ഡൂ​​ണി​​ലെ സൈ​​നി​​ക ക്യാ​​മ്പി​​ൽ​​നി​​ന്ന് ബം​​ഗ​​ളൂ​​രു​​വി​​ൽ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് വ​​യ​​നാ​​ട്ടി​​ലെ ചൂ​​ര​​ൽ​​മ​​ല​​യി​​ലും മു​​ണ്ട​​ക്കൈ​​യി​​ലും ഉ​​ണ്ടാ​​യ ദു​​ര​​ന്ത​​ത്തി​​ൽ പാ​​ല​​ങ്ങ​​ൾ ഒ​​ലി​​ച്ചു​​പോ​​യ​​തി​​നാ​​ൽ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് ബെ​​യ്‌​​ലി പാ​​ലം നി​​ർ​​മി​​ക്കാ​​ൻ സൈ​​ന്യ​​ത്തോ​​ട് നി​​ർ​​ദേ​​ശി​​ച്ച​​ത്.

അ​​ങ്ങ​​നെ ദൗ​​ത്യ​​ത്തി​​നു ക്രി​​സ്റ്റോ​​യും നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ടു. നെ​​ടും​​കു​​ന്നം ഗ​​വ​​ൺ​​മെ​​ന്‍റ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ പ്ല​​സ്ടു വി​​ദ്യാ​​ർത്ഥി ആ​​യി​​രി​​ക്കു​​മ്പോ​​ഴാ​​ണ് പ​​ട്ടാ​​ള​​ത്തി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ദേ​​ശീ​​യ ബാ​​സ്ക​​റ്റ് ബോ​​ൾ താ​​രം കൂ​​ടി​​യാ​​യി​​രു​​ന്ന ക്രി​​സ്റ്റോ 2013ൽ ​​പ​​ട്ടാ​​ള​​ത്തി​​ൽ അം​​ഗ​​മാ​​യി.

കാ​​ഷ്മീ​​രി​​ലാ​​യി​​രു​​ന്നു ആ​​ദ്യ നി​​യ​​മ​​നം. തു​​ട​​ർ​​ന്ന് ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലും. നെ​​ടും​​കു​​ന്നം ചേ​​ല​​ക്കൊ​​മ്പ് പ​​റ​​ത്താ​​ന​​ത്ത് അ​​ജി ഏ​​ബ്രാ​​ഹം -സു​​ജ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൾ ക്രി​​സ്റ്റീ​​ന​​യാ​​ണ് ക്രി​​സ്റ്റോ​​യു​​ടെ ജീ​​വി​​ത പ​​ങ്കാ​​ളി. കി​​യി​​ര അ​​ന്ന​​യാ​​ണ് മ​​ക​​ൾ. ക്രി​​സ്റ്റോ​​യു​​ടെ സ​​ഹോ​​ദ​​രി റോ​​സി​​ന്‍റെ ഭ​​ർ​​ത്താ​​വ് സോ​​ജ​​നും സൈ​​ന്യ​​ത്തി​​ലാ​​ണ്.

Exit mobile version