Site icon Malayalam News Live

സംസ്ഥാനത്ത് വിദേശ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില്‍പ്പന നിര്‍ത്തിവെയ്ക്കാൻ ഉത്തരവ്; പുതിയ വില രേഖപ്പെടുത്തിയ ലേബല്‍ ഒട്ടിക്കുന്നതുവരെ സ്റ്റോക്ക് വില്‍ക്കേണ്ടെന്ന് ബെവ്കോ

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിര്‍മ്മിത വിദേശ മദ്യ വില്‍പ്പന നിര്‍ത്തി വയ്ക്കാൻ നിര്‍ദ്ദേശം നല്‍കി.

ഈ മാസം രണ്ടു മുതല്‍ വിദേശ മദ്യത്തിൻറെ വില 9 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു.
പുതിയ വില രേഖപ്പെടുത്തിയ ലേബല്‍ ഒട്ടിക്കുന്നതുവരെ നിലവിലുള്ള വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന്റെ സ്റ്റോക്ക് വില്‍ക്കേണ്ടെന്നാണ് ബെവ്കോ ജനറല്‍ മാനേജര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബെവ്കോ മാനേജര്‍മാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ഈ മാസം ഒന്ന് മുതലാണ് വില വര്‍ധിപ്പിച്ചത്.

സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെ വന്ന എല്ലാ സ്റ്റോക്കിലും പുതിയ വില രേഖപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. രേഖപ്പെടുത്തി കഴിഞ്ഞ ശേഷമേ ഇവ ഇനി വില്‍ക്കുകയുള്ളൂ.

അതേസമയം വില വര്‍ധിപ്പിക്കാത്ത ഇന്ത്യൻ നിര്‍മ്മിത വിദേശമദ്യത്തിന്റെ അടക്കം വില്‍പ്പനയെ ഈ ഉത്തരവ് ബാധിക്കില്ല. അവ തുടര്‍ന്നും മദ്യശാലകളില്‍ നിന്ന് ലഭിക്കും.

Exit mobile version