Site icon Malayalam News Live

ബെന്നി ബെഹനാന് കെപിസിസി അധ്യക്ഷ ചുമതല ലഭിച്ചേക്കും; നീക്കം സണ്ണി ജോസഫ് പേരാവൂരില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ ചുമതല ബെന്നി ബെഹനാന് നല്‍കാൻ സാധ്യത.

സണ്ണി ജോസഫ് പേരാവൂരില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് നീക്കം.

പേരാവൂരില്‍ സണ്ണി ജോസഫിന് എതിരാളിയായി മത്സരിക്കുന്നത് കെ കെ ശൈലജയാണ്. ബെന്നി ബെഹനാൻ, കൊടിക്കുന്നില്‍ സുരേഷ് എന്നിവർ സണ്ണി ജോസഫിനോടൊപ്പം തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നവരാണ്.

ബെന്നി ബെഹനാന് ചുമതല നല്‍കുന്നത് സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം.

Exit mobile version