Site icon Malayalam News Live

പശ്ചിമ ബംഗാളിൽ ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി; മമതയ്ക്ക് വീണ്ടും തിരിച്ചടി

പശ്ചിമ ബം​ഗാൾ പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പിൽ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവാക്കിയ സ്പീക്കറുടെ തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് കൊൽക്കത്ത ഹൈക്കോടതി. ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവാക്കിയ സ്പീക്കറുടെ തീരുമാനത്തിനെതിരെ മമത ബാനർജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയിൽ ഹര്‍ജിക്കാരുടെ വാദം കേട്ടശേഷം തീരുമാനമെടുക്കുമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഋതബ്രത ബാനര്‍ജിക്ക് അനുകൂലമായാണ് ഹൈക്കോടതി വിധി വന്നത്.

തൃണമൂൽ കോൺ​ഗ്രസിൽ വിമത നീക്കം നടക്കുന്ന സഹാചര്യത്തിൽ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത സ്പീക്കറുടെ നടപടിക്ക് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടായിരുന്നു മുതിർന്ന അഭിഭാഷകൻ കല്യാൺ ബന്ദോപാധ്യായ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത്. മെയ് 6ന് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ശോഭന്ദേബ് ചതോപാധ്യായയെ പാർട്ടിയുടെ നോമിനിയായി തിരഞ്ഞെടുത്തതായും ബന്ദോപാധ്യായ കോടതിയെ അറിയിച്ചിരുന്നു. ചതോപാധ്യായയെ അനുകൂലിച്ച് പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ ഒപ്പുകൾ ശേഖരിച്ച് സമർപ്പിച്ചതായും പാർട്ടിയുടെ തീരുമാനം പലതവണ സ്പീക്കറെ അറിയിച്ചിട്ടുണ്ടെന്നും മമത വിഭാ​ഗം വാദിച്ചിരുന്നു.

തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ വിമത നേതാവ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് നിയോ​ഗിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി നിർദ്ദേശിച്ച ശോഭൻദേബ് ചട്ടോപാധ്യായിയെ പരിഗണിക്കാതെയാണ് സ്പീക്കർ ഋതബ്രതയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്.

Exit mobile version