Site icon Malayalam News Live

കിടക്കുമ്പോള്‍ തല വയ്‌ക്കുന്നത് കിഴക്കോട്ടോ അതോ വടക്കോട്ടോ? പൂര്‍വികര്‍ ഇങ്ങനെ തന്നെ ചെയ്‌തിരുന്നതിന്റെ കാരണമിതാണ്

കോട്ടയം: ഓരോ മനുഷ്യനെയും സംബന്ധിച്ച്‌ വളരെപ്രധാനമാണ് അവന്റെ കിടപ്പുമുറി. വാസ്തുശാസ്ത്രപ്രകാരം കിടപ്പുമുറിക്ക് പ്രത്യേക സ്ഥാനമുണ്ട്.

വീട്ടില്‍ പ്രത്യേകമായ മുറിയായാലും പ്രത്യേക ഭാഗമായാലും കിടപ്പ് ശരിയായ രീതിയിലാകേണ്ടത് അത്യാവശ്യമാണ്. നല്ല ഉറക്കം ഒരു മനുഷ്യന് പരമ പ്രധാനമാണ്. പകല്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കുള‌ള ഊർജം സംഭരിക്കാൻ സാധിക്കുന്നത് നല്ല ഉറക്കം ലഭിക്കുമ്പോഴാണ്.

രാത്രി ഉറക്കം കൃത്യമായില്ലെങ്കില്‍ അത് പകലുള‌ള കാര്യങ്ങളെയും ദോഷമായി ബാധിക്കും. രോഗങ്ങളും മടിയുമെല്ലാം പിന്നാലെ വരികയും ചെയ്യും. അതുകൊണ്ട് ഉറക്കം പരമ പ്രധാനമാണ്.

അതില്‍ത്തന്നെ പ്രധാനമാണ് ഏത് ദിക്കിലേക്ക് കിടക്കുന്നു എന്നത്.
കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിക്കിലേക്ക് തല വയ്‌ക്കുന്ന തരത്തിലാണ് കിടക്കേണ്ടത്. രാവിലെ വലത്തേക്ക് തിരിഞ്ഞ് എഴുന്നേറ്റാല്‍ കിഴക്ക് സൂര്യനെ ദ‌ർശിച്ച്‌ എഴുന്നേല്‍ക്കാനാവണം എന്നാണ് പറയുന്നത്. ഇത് നമ്മില്‍ പോസിറ്റിവിറ്റി നിറയ്‌ക്കും.

വലത്തേക്ക് തിരിഞ്ഞ് എഴുന്നേറ്റിരിക്കുകയാണെങ്കില്‍ അത് സൂര്യന്റെ പ്രതിബിംബങ്ങളാകുന്ന സപ്‌തർഷികളെ ദർശിച്ചാകും. ഇത് വടക്ക് ദിക്കിലായാണ്. ഇതിനാല്‍ ഈ രണ്ട് ദിക്കുകളും ഐശ്വര്യ പ്രദാനമായതിനാലാണ് നമ്മുടെ പൂർവികർ ഈ രണ്ട് ദിക്കുകളില്‍ തലവച്ച്‌ ഉറങ്ങാൻ അനുവദിച്ചിരുന്നത്.

ദാമ്പത്യ ജീവിതത്തിലും ഒരാള്‍ കിടക്കുന്ന ദിക്കിന് വളരെ വലിയ സ്ഥാനമുണ്ട്. കുഞ്ഞിക്കാല്‍ കാണുന്ന കാര്യത്തില്‍പ്പോലും ഇത് ബാധിക്കും. എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

Exit mobile version