Site icon Malayalam News Live

ബാത്റൂമിനുള്ളിലെ ദുർഗന്ധം അകറ്റാൻ ഇതാ ചില പൊടിക്കൈകൾ

കോട്ടയം: വീട്ടിൽ എപ്പോഴും വൃത്തിയുണ്ടായിരിക്കേണ്ട സ്ഥലമാണ് ബാത്റൂം. സാധ്യമെങ്കിൽ ഓരോ ദിവസവും ബാത്റൂം വൃത്തിയാക്കുന്നത് നല്ലതായിരിക്കും. ബാത്റൂമിനുള്ളിൽ ദുർഗന്ധം ഉണ്ടാകുന്നതിന് പലതരം കാരണങ്ങളാണ് ഉള്ളത്. ഇത് കണ്ടെത്തി പരിഹരിക്കേണ്ടതും വളരെ പ്രധാനമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം പോകരുത്.

1.കൃത്യമായ വായുസഞ്ചാരം ഇല്ലാതിരിക്കുക

ബാത്റൂമിനുള്ളിൽ ശരിയായ രീതിയിൽ വായുസഞ്ചാരം ഇല്ലാതാകുമ്പോൾ വായു തങ്ങി നിൽക്കുകയും ഇത് ദുർഗന്ധം ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു.

2. ഈർപ്പം തങ്ങി നിൽക്കുമ്പോൾ

ബാത്റൂമിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നതും ദുർഗന്ധത്തിന് കാരണമാകാറുണ്ട്. എപ്പോഴും വെള്ളത്തിന്റെ ഉപയോഗം വരുന്നതുകൊണ്ട് തന്നെ ബാത്റൂമിനുള്ളിൽ ഈർപ്പവും വർധിക്കുന്നു.

3. വാട്ടർ ലീക്കുകൾ

ബാത്റൂമിനുള്ളിലെ വാട്ടർ ലീക്കുകൾ പെട്ടെന്ന് നമ്മുടെ ശ്രദ്ധയിൽപ്പെടണമെന്നില്ല. ഇത് ബാത്റൂമിനുള്ളിൽ പൂപ്പൽ ഉണ്ടാവാനും ദുർഗന്ധത്തിനും കാരണമാകുന്നു.

4. പൂപ്പൽ ഉണ്ടാകുമ്പോൾ

ഈർപ്പം ഉണ്ടാകുന്ന സ്ഥലങ്ങളിലൊക്കെയും പൂപ്പലും ഉണ്ടാകുന്നു. ദുർഗന്ധം ഉണ്ടാകുന്നതിന്റെ മറ്റൊരു കാരണമാണിത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ദുർഗന്ധം ഉണ്ടാകുന്നത് തടയാൻ സാധിക്കും.

5. വൃത്തിയാക്കണം

ബാത്റൂം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ബാത്റൂമിനുള്ളിലെ ഓരോ ഭാഗങ്ങളും കഴുകി വൃത്തിയാക്കി സൂക്ഷിക്കാൻ മറക്കരുത്.

6. വായുസഞ്ചാരം ഉറപ്പ് വരുത്തണം

കൃത്യമായ വായുസഞ്ചാരം ഇല്ലാത്തത് ഒട്ടുമിക്ക ബാത്റൂമുകളിലെയും പ്രശ്നമാണ്. പ്രത്യേകിച്ചും പഴയ ബാത്റൂമുകളിൽ വായുസഞ്ചാരത്തിനുള്ള സംവിധാനം ഉണ്ടാവുകയേയില്ല. ഇത്തരം സാഹചര്യങ്ങളിൽ ബാത്‌റൂമിൽ എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കുന്നത് നല്ല വായുസഞ്ചാരം ഉണ്ടാവാൻ സഹായിക്കുന്നു.

Exit mobile version