Site icon Malayalam News Live

വര്‍ക്കൗട്ടിന് ശേഷം ചൂടുവെള്ളത്തില്‍ കുളിക്കല്ലേ..! അത് ആരോഗ്യത്തിന് അത്ര നല്ലതല്ല; കാരണമിതാണ്…

കോട്ടയം: വ്യായാമത്തിന് ശേഷം ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ല കാര്യമല്ല. വ്യായാമം ചെയ്യുമ്പോള്‍ ശരീരം ചൂടാവുകയാണ് ചെയ്യുന്നത്.

ഹൃദയമിടിപ്പും കൂടിയിരിക്കും. അതുകൊണ്ട് തന്നെ ശരീരം തണുക്കേണ്ടതുണ്ട്. വ്യായാമശേഷം പേശികള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ വേണ്ടിവരും.

അങ്ങനെയുള്ള അവസരത്തില്‍ ശരീരത്തിലേക്ക് ചൂടുവെള്ളം ഒഴിക്കുമ്ബോള്‍ ശരീരതാപനില വര്‍ധിക്കുകയും ഇത് മൂലം തലകറക്കവും ചിലപ്പോള്‍ ബോധക്ഷയവും വരെ അനുഭവപ്പെടാന്‍ സാധ്യതയുമുണ്ട്. അതുകൊണ്ട് വ്യായാമത്തിന് ശേഷം കുറഞ്ഞത് 15-20 മിനിറ്റെങ്കിലും കഴിഞ്ഞശേഷം വേണം ചൂടുവെള്ളത്തില്‍ കുളിക്കാന്‍. മാത്രമല്ല വ്യായാമത്തിന് ശേഷമുള്ള വിശ്രമസമയത്ത് വെളളം കുടിക്കേണ്ടതുണ്ട്. ഹൃദയമിടിപ്പ് സാധാരണ സ്ഥിതിയിലായ ശേഷം മാത്രം മറ്റ് കാര്യങ്ങളിലേക്ക് കടക്കുക.

വ്യായാമ ശേഷം ഇളം ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ ഉള്ള കുളി നല്ലതാണ്. അവ ശരീരത്തെ തണുപ്പിക്കുകയും പേശികള്‍ക്ക് ഗുണം ചെയ്യുകയും ചെയ്യും. ചൂടുവെള്ളത്തിലെ കുളി ദോഷകരമാണെന്ന് ഇതുകൊണ്ട് പറയാനാവില്ല. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് പേശികളെ മയപ്പെടുത്തുകയും പിരിമുറുക്കം ലഘൂകരിക്കുകയും ചെയ്യും. പക്ഷേ വ്യായാമശേഷം ശരീരം തണുത്തുകഴിഞ്ഞ് ആകണമെന്ന് മാത്രം.

Exit mobile version