Site icon Malayalam News Live

യാക്കോബായ സഭാദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു

കൊച്ചി: യാക്കോബായ സഭാദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ട് 5.25ന് ആണ് വിയോഗമുണ്ടായത്.
കഴിഞ്ഞ ആറു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. വൈകിട്ടോടെ മരണം സ്ഥിരീകരിച്ചു.

ദശാബ്‌ദങ്ങളായി തുടരുന്ന യാക്കോബായ-ഓർത്തഡോക്‌സ് സഭാ പള്ളിത്തർക്കത്തില്‍ യാക്കോബായ സഭയെ പ്രതിസന്ധിയില്‍ നിന്ന് മുന്നോട്ട് നയിച്ചതിന്റെ അമരക്കാൻ കൂടിയായിരുന്നു തോമസ് പ്രഥമൻ കാതോലിക്ക ബാവ. ആരോഗ്യ പ്രശ്നങ്ങളാല്‍ 2019 മുതല്‍ അദ്ദേഹം സഭാ നേതൃത്വത്തിലോ ഭരണത്തിലോ ഉണ്ടായിരുന്നില്ല.

Exit mobile version