Site icon Malayalam News Live

ബാംഗ്ലൂരിൽ മലയാളി യുവതിയെ ലിവ് ഇന്‍ പാര്‍ട്ട്ണര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു

സ്വന്തം ലേഖിക

ബാഗ്ലൂർ: മലയാളി യുവതിയെ ബംഗളൂരുവില്‍ ലിവ് ഇൻ പാര്‍ട്ണര്‍ തലയ്ക്കടിച്ച്‌ കൊന്നു.

തിരുവനന്തപുരം സ്വദേശിനി ദേവ (24) യാണ് കൊല്ലപ്പെട്ടത്.

ബെംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടില്‍ ഇന്നലെ രാത്രിയാണ് കൊലപാതകമുണ്ടായത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) അറസ്റ്റ് ചെയ്തു.

ദേവയെ വൈഷ്ണവ് കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച്‌ കൊല്ലുകയായിരുന്നുവെന്നാണ് വിവരം. പഠന കാലം മുതല്‍ പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒന്നിച്ച്‌ താമസിച്ച്‌ വരികയായിരുന്നു.

ഇരുവര്‍ക്കും ഇടയില്‍ ഇന്നലെ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും ബഹളം കേട്ടതായും അയല്‍വാസികള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. ബേഗൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Exit mobile version