Site icon Malayalam News Live

ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ല; ബജ്‌രംഗ് പുനിയക്ക് വിലക്ക് ഏര്‍പ്പെടുത്തി ദേശീയ ഉത്തേജക വിരുദ്ധ സമിതി

ഡല്‍ഹി: ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്.

ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാത്തതിനെ തുടർന്ന് ദേശീയ ഉത്തേജക വിരുദ്ധ സമിതിയാണ് ബജ്‌രംഗ് പുനിയയെ വിലക്കിയത്. നടപടി നേരിട്ടതിനാല്‍ ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കാനോ പരിശീലകനാകാനോ താരത്തിന് സാധിക്കില്ല.

മാർച്ച്‌ പത്തിനായിരുന്നു നാഡയുടെ പരിശോധന പുനിയ വിസമ്മതിച്ചത്. നേരത്തെ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഗുസ്തിതാരമായിരുന്നു പുനിയ.

പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

Exit mobile version