Site icon Malayalam News Live

രാജ്യാന്തര ചലച്ചിത്രമേള: ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കു നേരെ യുവാവിന്റെ കൂവൽ; 2022ലെ പാസ് കയ്യിൽ കരുതിയെത്തിയ യുവാവ് പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൂവൽ. സംഭവത്തിൽ ഒരാളെ മ്യൂസിയം പോലീസ് കസ്റ്റഡിയിൽ എടുത്തു.

മുഖ്യമന്ത്രി വേദിയിൽ എത്തിയപ്പോഴായിരുന്നു റോമിയോ എന്ന യുവാവ് കൂവിയത്. യുവാവ് ഇപ്പോൾ മ്യൂസിയം പോലീസ് സ്റ്റേഷനിലാണ്. ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് അല്ല ഈ യുവാവ്.

കൈവശം ഉണ്ടായിരുന്നത് 2022ലെ പാസാണ്. തിരുവനന്തപുരത്തെ നിശാഗന്ധിയില്‍ ആയിരുന്നു 29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം.

എന്തിനായിരുന്നു ഇത്തരത്തിലൊരു പ്രതിഷേധം യുവാവിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Exit mobile version