Site icon Malayalam News Live

ബേബി ഗേള്‍ തിയേറ്ററുകളിലേക്ക്; നിവിൻ പോളി ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ് ജനുവരി 23ന്

നിവിന്‍ പോളി ചിത്രം ‘ബേബി ഗേള്‍’ ജനുവരി 23ന് വേള്‍ഡ് വൈഡ് റിലീസായി തീയറ്ററുകളില്‍ എത്തും. നിവിന്‍ പോളി, ലിസ്റ്റിന്‍ സ്റ്റീഫന്‍, ബോബി സഞ്ജയ്, അരുണ്‍ വര്‍മ്മ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ‘സര്‍വ്വംമായ ‘എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം റിലീസിന് എത്തുന്ന നിവിന്‍ പോളി ചിത്രം കൂടിയാണ് ‘ബേബി ഗേള്‍’. നിവിന്‍ പോളി ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് സനല്‍ മാത്യു എന്ന സാധാരണക്കാരനായ കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ‘ബേബി ഗേള്‍ ‘ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകന്‍ അരുണ്‍ വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. എക്കാലവും മലയാളി പ്രേക്ഷകര്‍ക്ക് സൂപ്പര്‍ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റിയല്‍ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയാണ് ഈ ചിത്രം. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങള്‍ ചെയ്യുന്ന അരുണ്‍ വര്‍മ മാസ് പടത്തില്‍ നിന്നും റിയല്‍ സ്റ്റോറിയിലേക്ക് കടക്കുകയാണ് ബേബിഗേളിലൂടെ.

ചിത്രത്തില്‍ നായികയായി എത്തുന്നത് ലിജോ മോള്‍. സംഗീത് പ്രതാപും, അഭിമന്യു തിലകനും മുഖ്യ വേഷങ്ങള്‍ ചെയ്യുന്നുണ്ട്. കൂടാതെ അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍, ജാഫര്‍ ഇടുക്കി, മേജര്‍ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആല്‍ഫി പഞ്ഞിക്കാരന്‍, മൈഥിലി നായര്‍ എന്നിങ്ങനെ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്.

Exit mobile version