Site icon Malayalam News Live

ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകും എന്‍ പ്രശാന്തും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകും എന്‍ പ്രശാന്തും തിരികെ സര്‍വീസിലേക്ക്.

സര്‍ക്കാര്‍ ഇരുവരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പുവെച്ചു.

സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സാമൂഹിക മാധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിലാണ് എൻ. പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.

പിണറായി വിജയനേയും മുൻ സർക്കാരിന്റെ പ്രവർത്തനങ്ങളേയും വിമർശിച്ച് അഭിമുഖം നൽകിയതിനു പിന്നാലെയാണ് ബി. അശോകിനെ സസ്പെൻഡ് ചെയ്തത്.

Exit mobile version