Site icon Malayalam News Live

അയ്യപ്പന്മാർക്ക് ആശ്രയമായി ചെങ്ങന്നൂര്‍ അയ്യപ്പ സേവാകേന്ദ്രം; 20 ദിവസം കൊണ്ട് അന്നദാനം നൽകിയത് ഒരു ലക്ഷത്തിലധികം ഭക്തർക്ക്

ചെങ്ങന്നൂർ: അയ്യപ്പന്മാർക്ക് ആശ്രയമായി ചെങ്ങന്നൂര്‍ അയ്യപ്പ സേവാകേന്ദ്രം. 20 ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം ഭക്തർക്കാണ് വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം അന്നദാനം നൽകിയത്. ഇതോടെ ഏറ്റവും കൂടുതല്‍ അയ്യപ്പന്മാർ എത്തുന്ന സേവാകേന്ദ്രങ്ങളില്‍ ഒന്നായി ചെങ്ങന്നൂര്‍ അയ്യപ്പ സേവാകേന്ദ്രം മാറി.

നവംബര്‍ 30 നാണ് സേവാകേന്ദ്രം പ്രവർത്തനമാരം​ഭിച്ചത്. പ്രതിദിനം 5000ത്തിലധികം ആളുകളാണ് വിവിധ സമയങ്ങളിലായി ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നത്. മുഴുവൻ സമയവും സേവന സജ്ജരായി നിൽക്കുന്ന പരിഷത്ത് പ്രവര്‍ത്തകരാണ് സേവാകേന്ദ്രത്തിന്റെ ബലം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിഷത്ത് പ്രവര്‍ത്തകർ ഇവിടെയുണ്ട്. സമയം പരിഗണിക്കാതെ വരുന്ന എല്ലാവര്‍ക്കും ഭക്ഷണം നൽകാനുള്ള വിപുലമായ ക്രമീകരണങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

Exit mobile version