Site icon Malayalam News Live

അയോധ്യയിലേക്ക് കേരളത്തില്‍നിന്നു 24 ആസ്ഥാ സ്പെഷല്‍ ട്രെയിനുകള്‍ ; വിശ്വാസം എന്ന അർഥത്തിലാണ് അയോധ്യയിലേക്ക് ആസ്ഥാ എന്ന പേരില്‍ ട്രെയിനുകള്‍ ഓടിക്കുന്നത്.

തിരുവനന്തപുരം : കേരളത്തില്‍നിന്ന് അയോധ്യയിലേക്ക് 24 സ്പെഷല്‍ ട്രെയിനുകള്‍. നാഗർകോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് സർവീസുകള്‍ ആരംഭിക്കുന്നത്. ജനുവരി 30നാണ് ആദ്യ സർവീസ്. ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലായാണ് ട്രെയിനുകള്‍.

3300 രൂപയാണ് ടിക്കറ്റ് നിരക്ക്.ബിജെപി സംസ്ഥാന നേതൃത്വം റെയില്‍വേ മന്ത്രിയോട് അഭ്യർഥിച്ചതിനെ തുടർന്നാണ് ആസ്ഥാ ട്രെയിനുകളുടെ എണ്ണം 24 ആയി ഉയർത്തിയത്. രാജ്യത്ത് 66 ആസ്ഥാ ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Exit mobile version