Site icon Malayalam News Live

സ്വർണപാദുകം മുതല്‍ 3610 കിലോ ഭാരവും 108 അടി നീളവുമുള്ള കൂറ്റൻ ചന്ദനത്തിരി വരെ; ശ്രീലങ്കയിലെ അശോക വനത്തിലെ കല്ല്…സീതയുടെ ജന്മസ്ഥലത്തു നിന്നുള്ള സമ്മാനങ്ങള്‍ ഏറെ..

അയോദ്ധ്യ : ശ്രീകൃഷ്ണന്റെ ഭാര്യ രുക്മിണിയുടെ മാതൃഭവനമെന്ന് വിശ്വസിക്കുന്ന മഹാരാഷ്ട്രയിലെ അമരാവതി ഗ്രാമത്തില്‍ നിന്ന് എത്തിച്ച 550 കിലോ ജൈവ കുങ്കുമം… ശ്രീരാമന്റെ അനുഗ്രഹം തേടി രാജ്യത്തിനകത്തും പുറത്തു നിന്നും രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിലേക്ക് എത്തിയ സമ്മാനങ്ങളുടെ പട്ടിക നീളും.

സീതയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന നേപ്പാളിലെ ജനക്പുരില്‍ നിന്ന് ആയിരം ബാസ്ക്റ്രുകളിലായി 3000ലേറെ സമ്മാനങ്ങളാണ് അയോദ്ധ്യയിലെത്തിച്ചത്.

ജനക്പുരിലെ രാം ജാനകി ക്ഷേത്രത്തിലെ പുരോഹിതൻ രാം റോഷൻ ദാസിന്റെ നേതൃത്വത്തിലാണ് ഇവ കൊണ്ടു വന്നത്യ വെള്ളി പാദുകങ്ങള്‍, സ്വർണാഭരണങ്ങള്‍, വിലകൂടിയ വസ്ത്രങ്ങള്‍. മുപ്പത്തിയാറ് വാഹനങ്ങള്‍ കോണ്‍വോയി ആയി 500 കിലോമീറ്രറോളം താണ്ടിയാണ് രാമജന്മഭൂമിയില്‍ എത്തിയത്.

Exit mobile version