Site icon Malayalam News Live

അയോധ്യയില്‍ നടക്കുന്നത് രാഷ്ട്രീയ കളിയെന്ന് മമതാ ബാനര്‍ജി.

കൊല്‍ക്കത്ത: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ കാളീഘട്ട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ കാളീഘട്ട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

ദര്‍ശനത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ റാലിയും സംഘടിപ്പിക്കുംമെന്ന് മമത ബാനര്‍ജി അറിയിച്ചു.തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ കളിയാണ് അയോധ്യയില്‍ അരങ്ങേറുന്നത്. ഇതില്‍ വ്യക്തിപരമായി എതിര്‍പ്പില്ല. മറ്റ് മതങ്ങളെ നോവിച്ചുകൊണ്ടാവരുത് ഈ കളി നടത്തുന്നത്. ജീവനുള്ളിടത്തോളം കാലം ഇങ്ങനെയുള്ള കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.

Exit mobile version