Site icon Malayalam News Live

കോട്ടയം അയർക്കുന്നത്ത് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

അയർക്കുന്നം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

അയർക്കുന്നം മഹാത്മാ കോളനി ഭാഗത്ത് ചിറയിൽപടിക്കൽ വീട്ടിൽ ഗോപാലൻ എന്ന് വിളിക്കുന്ന നിഷാദ് (31) എന്നയാളെയാണ് പോക്സോ നിയമപ്രകാരം അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ആയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ സന്തോഷ് കെ.എൻ, എസ്.ഐ സജു ടി ലൂക്കോസ്, എ.എസ്.ഐ മാരായ പ്രദീപ്,ജ്യോതി,സി.പി.ഓ മാരായ അജു വി തോമസ്, ഗിരീഷ്, സരുൺരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Exit mobile version