Site icon Malayalam News Live

‘ഓട്ടോയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര സ്റ്റിക്കർ പതിക്കണം’, എംവിഡി പരിഷ്കാരം ഇന്ന് മുതൽ

കൊച്ചി: ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ ‘സൗജന്യ യാത്ര’ എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതൽ നിലവിൽ വന്നു.

എങ്കിലും ഭൂരിപക്ഷം ഓട്ടോകളിലും സ്റ്റിക്കർ പതിപ്പിച്ചിട്ടില്ല.

മീറ്റർ ഇട്ട് തന്നെയാണ് ഓട്ടോ ഓടിക്കുന്നത് എന്നും ഇത്തരത്തിൽ അടിച്ചേൽപ്പിക്കുന്ന നടപടികൾ അംഗീകരിക്കില്ലെന്നുമാണ് കൊച്ചിയിലെ ഓട്ടോക്കാരുടെ നിലപാട്.

യൂണിയനുകൾ ഈ വിഷയത്തിൽ സർക്കാരുമായി വീണ്ടും ചർച്ച നടത്തും.

Exit mobile version