Site icon Malayalam News Live

ഓട്ടോ മിനിമം ചാര്‍ജ് 50 രൂപയാക്കണം; ഇന്ധനവില വർധനവില്‍ പ്രതിസന്ധിയിലായ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സമരത്തിലേക്ക്; ജൂണ്‍ 10-ന് സെക്രട്ടേറിയറ്റിന് മുന്നില്‍ മാർച്ചും ധർണയും നടത്തും

തിരുവനന്തപുരം: ഇന്ധനവില വർധനവില്‍ പ്രതിസന്ധിയിലായ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സമരത്തിലേക്ക്.

മിനിമം ചാർജ് 50 രൂപയായി ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഓള്‍ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയന്റെ (AKSATU-HMS) നേതൃത്വത്തില്‍ ജൂണ്‍ 10-ന് സെക്രട്ടേറിയറ്റിന് മുന്നില്‍ മാർച്ചും ധർണയും നടത്തും.

എച്ച്‌.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി മാത്യു സമരം ഉദ്ഘാടനം ചെയ്യും.

ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് 50 രൂപയായും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 25 രൂപയായും വർധിപ്പിക്കുക, സിഎഫ്, ക്ഷേമനിധി, അനധികൃത സർവീസ്, പാർക്കിങ് സൗകര്യങ്ങള്‍ തുടങ്ങി ഓട്ടോ തൊഴിലാളികള്‍ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ ചർച്ച ചെയ്ത് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരമെന്നു എകെഎസ്‌എടിയു ജനറല്‍ സെക്രട്ടറി എൻ.ലക്ഷ്മണൻ അറിയിച്ചു.

Exit mobile version