Site icon Malayalam News Live

ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം മുണ്ടക്കയത്ത്

മുണ്ടക്കയം പുഞ്ചവയലിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുഞ്ചവയൽ കുളമാക്കൽ മരോട്ടിക്കൽ ശശിയുടെ ഭാര്യ 60കാരിയായ ആനന്ദവല്ലിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ സമീപവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version