Site icon Malayalam News Live

തിരച്ചിലിനൊടുവിൽ ആറ്റിങ്ങലിൽ കാണാതായ 30കാരന്റെ മൃതദേഹം കൊല്ലായി കടവിൽ നിന്ന് കണ്ടെത്തി; കടവിന് സമീപം രാഹുലിന്റേതെന്ന് സംശയിക്കുന്ന ചെരുപ്പ് കണ്ടതിനെത്തുടർന്ന് സ്കൂബാ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

തിരുവനന്തപുരം: ആറ്റിങ്ങലിൽ കാണാതായ യുവാവിന്റെ മൃതദേഹം കൊല്ലായികടവിൽ നിന്ന് കണ്ടെത്തി.

ആറ്റിങ്ങലിൽ കാണാതായ യുവാവിന്റെ മൃതദേഹം മുദാക്കൽ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡിൽ മാമം നദിയിലെ കൊല്ലായികടവിൽ നിന്ന് കണ്ടെത്തി.

ഊരുപൊയ്ക, ചെറുവള്ളിവിളാകം, രാഹുൽ വിലാസത്തിൽ കണ്ണൻ എന്ന് വിളിക്കുന്ന രാഹുലിന്റെ (30) മൃതദേഹമാണ് കഴിഞ്ഞ ദിവസം വൈകുന്നേരം  ആറ്റിങ്ങൽ ഫയർ ഫോഴ്സിലെ സ്കൂബ ഡൈവിങ് ടീം കണ്ടെടുത്തത്.

രാഹുലിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പേഴ്സും ഫോണും എല്ലാം വീട്ടിൽ വെച്ചിട്ടാണ് രാഹുൽ പോയത്.

ഇന്ന് രാവിലെ  കൊല്ലായിക്കടവിന് സമീപം രാഹുലിന്റേതെന്ന് സംശയിക്കുന്ന ചെരുപ്പ് കണ്ടതിനെ തുടർന്ന് 10 മണിമുതൽ ആറ്റിങ്ങൽ സ്കൂബ ടീം തെരച്ചിൽ നടത്തുകയായിരുന്നു.

വൈകുന്നേരം മൂന്നര മണിയോടെ മൃതദേഹം കണ്ടെടുത്തു.

Exit mobile version