Site icon Malayalam News Live

അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച് മരുമകൻ; പ്രതി ഒളിവിൽ, സംഭവം വർക്കലയിൽ

തിരുവനന്തപുരം വർക്കലയിൽ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം. സംഭവത്തിൽ ഒളിവിലുള്ള മരുമകനെ പിടികൂടാൻ അന്വേഷണം ഊര്‍ജിതമാക്കി വര്‍ക്കല പൊലീസ്. ഇക്കഴിഞ്ഞ 18നാണ് സംഭവം നടന്നത്. പരാതിയിൽ കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. പൊലീസ് അന്വേഷണം ഇഴഞ്ഞതോടെ വിവരം പുറത്തുവരുകയായിരുന്നു. തുടര്‍ന്നാണിപ്പോള്‍ പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചത്. സംഭവം നടന്ന ദിവസം പ്രതിയുടെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയുടെ അമ്മയെ കിടപ്പുമുറിയിൽ കയറി വായ് പൊത്തിപിടിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പരാതി. ബഹളം വെച്ച് കുതറി മാറി ഓടി രക്ഷപ്പെട്ട വീട്ടമ്മ വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു. 52 കാരിയുടെ പരാതിയിൽ വർക്കല പൊലീസ് കേസെടുക്കുകയായിരുന്നു.

Exit mobile version