മധ്യപ്രദേശിലെ ഗ്വാളിയാറിൽ വിവാഹത്തിന് മദ്യം വിളമ്പാത്തതിന്‍റെ പേരിൽ മർദ്ദനം. മദ്യം നൽകാത്തതിന്‍റെ പേരിൽ അയൽവാസികളാണ് വധുവിനെയും വരനെയും കുടുംബാംഗങ്ങളെയും മർദ്ദിച്ചത്. വധു ചടങ്ങിലേക്കെത്തിയതിന് പിന്നാലെയായിരുന്നു സംഭവം. ഒരു സംഘം അയൽവാസികൾ സ്ഥലത്തെത്തി വരനോട് മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടു. പണം നല്‍കാൻ വിസമ്മതിച്ചതോടെയായിരുന്നു മർദ്ദനം. വരനെ മർദ്ദിക്കുന്നത് തടയാനെത്തിയ വധുവിനും മറ്റ് കുടുംബാംഗങ്ങൾക്കും മർദ്ദനമേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ അയൽവാസികൾ വീട്ടിലെ ലൈറ്റുകളും പണവും മോഷ്ടിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിവാഹ വിരുന്നിൽ മദ്യം വിളമ്പാത്തതിന് വധുവിനും വരനും മർദ്ദനം; ആക്രമിച്ചത് അയൽവാസികൾ, സംഭവം മധ്യപ്രദേശിൽ
