Site icon Malayalam News Live

പാമ്പാടിയിൽ വയോധിക ദമ്പതികള്‍ക്ക്‌ നേരെ ആക്രമണം; ആക്രമണം നടത്തിയത് മദ്യലഹരിയിലെത്തിയ യുവാവ്

പാമ്പാടി : മദ്യലഹരിയില്‍ എത്തിയ യുവാവ് വയോധിക ദമ്പതികളെ ആക്രമിച്ചതായി പരാതി. മീനടം പഞ്ചായത്ത്‌ ഒന്നാം വാര്‍ഡിലെ ആശാപ്രവര്‍ത്തക തച്ചകുന്നേല്‍ ഏലിയാമ്മ (63), ഭര്‍ത്താവ്‌ ടിഎ ജേക്കബ്‌ (67) എന്നിവര്‍ക്കാണു പരുക്കേറ്റത്‌. പുതുപ്പള്ളി പുതുവയല്‍ സ്വദേശിയായ കീച്ചാലില്‍ ആദര്‍ശ്‌ (21) മദ്യലഹരിയില്‍ എത്തി അസഭ്യം പറയുകയും തുടര്‍ന്ന്‌ ജേക്കബിനെ ചുടുകട്ട ഉപയോഗിച്ചു നെഞ്ചില്‍ മര്‍ദിക്കുകയുമായിരുന്നു.

ആക്രമണം തടയാനെത്തിയ ഏലിയാമ്മയെ കസേര ഉപയോഗിച്ചു മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ ഏലിയാമ്മയുടെ മുഖത്തിന്‌ പരുക്കേറ്റു. മുന്‍വൈരാഗ്യമാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നാണ് നിഗമനം.

ഹൃദ്രോഗിയായ ജേക്കബിനെയും ഏലിയാമ്മയെയും ആദ്യം പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ ചികിത്സക്കായ്‌ക്കായി പാമ്പാടി താലൂക്ക്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പാമ്പാടി പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Exit mobile version