Site icon Malayalam News Live

ആക്രി സാധനങ്ങള്‍ പൊറുക്കി ജീവിച്ചിരുന്ന തമിഴ് സ്ത്രീയുടെ എ.ടി.എം കാര്‍ഡ് കൈക്കലാക്കി അറുപതിനായിരം രൂപ തട്ടിയെടുത്തു; മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

കണ്ണൂര്‍ :കണ്ണൂര്‍ നഗരത്തില്‍ തമിഴ്‌നാട് സ്വദേശിനിയെ കബളിപ്പിച്ച്‌ എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടിയ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍.

മയ്യില്‍ വേളം സ്വദേശി കൃഷ്ണനെ (58) യാണ് കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

സേലം വില്ലുപുരം സ്വദേശിനിയുടെ 60,000 രൂപയാണ് പ്രതി തട്ടിയെടുത്തത്.
എ.ടി.എം കാര്‍ഡ് ഉപയോഗിക്കാനറിയാത്ത അമ്മക്കണ്ണുവെന്ന സ്ത്രീപണം പിന്‍വലിക്കാന്‍ സഹായം തേടിയപ്പോള്‍ കാര്‍ഡ് തന്ത്രപൂര്‍വം കൈക്കലാക്കുകയായിരുന്നു.
കൂലിപ്പണിക്കാരിയാണ് പരാതിക്കാരി. മലയാളികള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും കൂലിപ്പണി എടുത്ത് സമ്പാദിച്ച പണമാണ് പ്രതി തട്ടിയെടുത്തതെന്നും പരാതിക്കാരി പറഞ്ഞു. ക്രിസ്മസ് ദിനത്തില്‍ കണ്ണൂരിലെ എസ്ബിഐ എടിഎമ്മിലെത്തിയ സേലം സ്വദേശി അമ്മക്കണ്ണിനെയാണ് കൃഷ്ണന്‍ കബളിപ്പിച്ചത്.

ഒരേ പോലുള്ള കാര്‍ഡുകള്‍ മാറ്റി എടുത്താണ് പ്രതി പണം തട്ടിയത്. കേരളം നല്ല നാടാണ്, മലയാളികള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും അമ്മക്കണ്ണ് പറയുന്നു.

Exit mobile version