Site icon Malayalam News Live

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ മറ്റൊരു കാട്ടാനയെ കൂടി കണ്ടെത്തി; ആനകള്‍ തമ്മില്‍ കൊമ്പ് കോര്‍ത്തപ്പോള്‍ ഉണ്ടായ മുറിവെന്ന് സംശയം; ചിത്രങ്ങള്‍ വൈറല്‍

ഏഴാറ്റുമുഖം: അതിരപ്പിള്ളി റേഞ്ചിലെ പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തില്‍ മറ്റൊരു കാട്ടാനയെക്കൂടി പരിക്കേറ്റ് നിലയില്‍ കണ്ടെത്തി.

ഡിസംബർ അവസാനമെടുത്ത ചിത്രങ്ങളും വിഡിയോയും പങ്കുവച്ചാണ് കെഎസ്‌എഫ്‍ഇ ഉദ്യേഗസ്ഥൻ കൂടിയായ എൻ വൈ മനേഷിന്റെ അവകാശവാദം.

മസ്തകത്തില്‍ മുറിവേറ്റ നിലയിലാണ് കാട്ടാനയെ കണ്ടത്. ആനകള്‍ തമ്മില്‍ കൊമ്പ് കോർക്കുമ്പോള്‍ ഉണ്ടായതെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള മുറിവാണ് ഇതെന്നാണ് സംശയിക്കുന്നതെന്നാണ് മനേഷ് പറയുന്നു.

വനംവകുപ്പ് അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവെച്ചിരുന്നു. ഇപ്പോള്‍ കാണുന്ന ആനയുടേതില്‍നിന്നും വ്യത്യസ്തമായി ത്രികോണാകൃതിയിലാണ് പരിക്ക് കണ്ടതെന്നും മനേഷ് വിശദമാക്കുന്നു. പൊതുവേ ശാന്തനായികണ്ട ആന അസ്വസ്ഥതമൂലം ചെളിവാരി മുറിവില്‍ തേക്കുന്നതും കണ്ടിരുന്നു. കാട്ടാനയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.

Exit mobile version