Site icon Malayalam News Live

അശ്വിനികുമാര്‍ വധക്കേസ്; മൂന്നാം പ്രതി മര്‍ഷൂക്കിന് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു

കണ്ണൂർ: ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കണ്‍വീനർ ആയിരുന്ന അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി മർഷൂക്കിന് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു.

തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതിയുടേതാണ് വിധി. ചാവശ്ശേരി സ്വദേശിയായ മർഷൂക്ക് കുറ്റക്കാരനെന്ന് തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.

കേസിലെ പതിമൂന്ന് എൻഡിഎഫ് പ്രവർത്തകരെ വെറുതെ വിടുകയും ചെയ്തു. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും അന്വേഷണത്തില്‍ വീഴ്ച ഉണ്ടായെന്നും പ്രൊസിക്യൂഷൻ പ്രതികരിച്ചിരുന്നു.

2005 മാർച്ച്‌ പത്തിനാണ് ഇരിട്ടിയില്‍ ബസില്‍ അശ്വിനി കുമാറിനെ വെട്ടികൊലപ്പെടുത്തിയത്.

Exit mobile version