Site icon Malayalam News Live

എസ്പിജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

സ്വന്തം ലേഖിക

തിരുവനന്തപുരം: എസ്പിജി ( സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ) ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ ഐപിഎസ് അന്തരിച്ചു.

പുലര്‍ച്ചെ ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു വര്‍ഷമായി ക്യാന്‍സര്‍ ചികിത്സയിലായിരുന്നു. 61 വയസായിരുന്നു അദ്ദേഹത്തിന്.

2016 മുതല്‍ എസ്പിജി തലവനായി പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കേരളവുമായി ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹം ബിഎസ്‌എഫില്‍ അതിര്‍ത്തി സേനയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളാ കേഡറില്‍ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. മേയ് 31 ന് എസ്.പി.ജി തലവനായ് അദ്ദേഹത്തിന്റെ കാലവധി ഒരു വര്‍ഷം കൂടി നീട്ടിയിരുന്നു.
ഡയറക്ടര്‍ ജനറല്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം.

Exit mobile version