Site icon Malayalam News Live

ചെന്നൈയിൽ മലയാളിയായ യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമം; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

ചെന്നൈയിൽ മലയാളിയായ യുവനടിയോട് അപമാര്യാദയായി പെരുമാറാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി 20കാരനായ സയിദ് അഫ്രീദി ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിയായ ഇയാൾ ഹോട്ടലിലെ പാർട്ട് ടൈം ജീവനക്കാരൻ ആണ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ടി നഗറിലെ ഹോട്ടലിലാണ് സംഭവം നടന്നത്. ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി മുറിയിലെ ടെലിഫോൺ എടുത്തപ്പോൾ അത് പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തി. പിന്നാലെ ഇത് നന്നാക്കി തരണമെന്ന് ആവശ്യപ്പെട്ട് യുവതി റിസപ്‌ഷനിൽ എത്തി. പിന്നാലെ മുറിയിലെ ഫോൺ നന്നാക്കാനായി 20കാരനായ പ്രതി മുറിയിൽ എത്തുകയായിരുന്നു. മുറിയിൽ എത്തിയ പ്രതി ആദ്യം സെൽഫി ആവശ്യപ്പെട്ടു. പിന്നാലെ ആലിംഗനം ചെയ്യാൻ ശ്രമിച്ചു. ഭയന്നുപോയ യുവതി യുവാവിന് താക്കീത് നൽകിയെങ്കിലും ഇയാൾ പിന്നെയും കടന്നു പിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version