മുംബൈ: പാമ്പുകളെ രക്ഷിക്കുന്ന വീഡിയോകളിലൂടെ പ്രശസ്തനായ യുട്യൂബർ ആംബുലൻസില്‍ കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ അറസ്റ്റിലായി.
മഹാരാഷ്ട്ര സ്വദേശിയായ യുട്യൂബർ ആകാശ് ജാദവാണ് അറസ്റ്റിലായത്. ഛത്തീസ്ഗഡ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
‘സർപ്പമിത്ര ആകാശ് ജാദവ്’ എന്ന പേരില്‍ പ്രശസ്തനായ ഇയാള്‍ക്ക് 5.68 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്. ഇൻസ്റ്റാഗ്രാമില്‍ 3.17 ലക്ഷം ഫോളോവേഴ്‌സുമുണ്ട്.
പലയിടങ്ങളില്‍ നിന്നായി പാമ്പുകളെ രക്ഷിക്കുന്ന വീഡിയോകളിലൂടെയാണ് ഇയാള്‍ പ്രശസ്തനായത്. പാമ്പുകളെ രക്ഷിച്ചും വന്യജീവികളെക്കുറിച്ച് അവബോധം നല്‍കിയും പൊതുസമൂഹത്തില്‍ ഇയാള്‍ വലിയ പ്രശസ്തനായിരുന്നു.
ഒഡീഷയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് കഞ്ചാവ് കടത്തുന്നതില്‍ ഇയാള്‍ സജീവമായി ഏർപ്പെട്ടിരുന്നുവെന്നും അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമാണെന്നുമാണ് പൊലീസ് ആരോപിക്കുന്നത്.
മഹാരാഷ്ട്രയിലെ അഹല്യാപുരം സ്വദേശിയാണ് ജാദവ്. പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് ആംബുലൻസിന് കൈ കാണിക്കുന്നത്.
